Latest NewsKeralaIndia

ശാസ്താംകോട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ വ്യാപക അക്രമണം

ശാസ്താംകോട്ടയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമണം.ഇന്നലെ രാത്രി ഒന്നരയ്ക്കാണ് അക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ശബരിമല സമരത്തിന്റെ മറവിൽ ബിജെപി ആർ എസ് എസ് പ്രവർത്തകരുടെ വീടുകളും ഹിന്ദു വീടുകളും തെരഞ്ഞു പിടിച്ചാണ് അക്രമികൾ ആക്രമിക്കുന്നത്.

രണ്ട് വീടുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ബിജെപി കുന്നത്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.രാജേന്ദ്രന്‍, ബൂത്ത് പ്രസിഡന്‍റ് ബാബു എന്നിവരുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്.അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button