CricketLatest NewsSports

ഐപിഎൽ ആരാധകർക്ക് ആശ്വസിക്കാം : വേദി സംബന്ധിച്ച് സുപ്രധാന തീരുമാനം

മുംബൈ: ആരാധകർക്ക് ആശ്വാസം. ഈ വർഷത്തെ ഐപിഎൽ മത്സരങ്ങള്‍ വിദേശ വേദികളിൽ നടത്തില്ല. ഇന്ത്യയിൽ തന്നെ നടത്തുവാൻ തീരുമാനിച്ചു. ബിസിസിഐ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനമെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷമായിരിക്കും മത്സരക്രമം പുറത്തിറക്കുകയെന്നും മാര്‍ച്ച് 23ന് മത്സരങ്ങള്‍ തുടങ്ങാനാണ് ആലോചനയെന്നും ബിസിസിഐ അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഐപിഎൽ വിദേശത്ത് നടത്തുമെന്നായിരുന്നു റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2009ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ ആദ്യഘട്ടമത്സരങ്ങള്‍ യുഎഇയിലുമാണ് നടത്തിയത്.

shortlink

Related Articles

Post Your Comments


Back to top button