Latest NewsEducationEducation & Career

കെമാറ്റ് കേരള അപേക്ഷ : ഈ മാസം 31 വരെ

എം.ബി.എ പ്രവേശനത്തിനുവേണ്ടിയുള്ള പ്രവേശന പരീക്ഷ കെമാറ്റ് കേരള, ഫെബ്രുവരി 17 ന് കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തും. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ജനുവരി 31 വൈകുന്നേരം അഞ്ചിന് മുന്നേ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിവരങ്ങൾക്കും kmatkerala.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ. 0471-2335133, 8547255133.

shortlink

Related Articles

Post Your Comments

Related Articles


Back to top button