Latest NewsKerala

കേരളത്തില്‍ ട്രാഫിക് മര്യാദയില്ലെന്ന് പി.സി.ജോര്‍ജ്

കോട്ടയം•കേരളത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക്ക് മര്യാദയില്ലെന്നു പി.സി.ജോര്‍ജ് എം എല്‍ എ പറഞ്ഞു. ആംബുലന്‍സിനു കടന്നു പോകാന്‍പോലും വഴി അനുവദിക്കാത്തവരും ഉണ്ടെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിനു വഴികാട്ടി ശ്രദ്ധേയനായ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാറിന് സ്‌നേഹക്കൂട് അഭയമന്ദിരത്തില്‍ നല്‍കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാഹനങ്ങള്‍ കൈയ്യില്‍ കിട്ടിയാല്‍ വാശിയും അഭ്യാസവും കാണിക്കുന്നത് ഫാഷനായി മാറ്റിയിരിക്കുകയാണ്. റോഡിനെ മത്സരവേദിയായി കാണുന്നതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം. വാഹനം ഓടിക്കാന്‍ അറിയാമെങ്കിലും എങ്ങനെ ഓടിക്കണമെന്നു പലര്‍ക്കും അറിയില്ല. കേരളത്തില്‍ നല്ല ഗതാഗത സംസ്‌ക്കാരം വളര്‍ത്തിയെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ഉപഹാരം സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാറിന് പി.സി.ജോര്‍ജ് സമ്മാനിച്ചു.ചെയര്‍പേഴ്‌സണ്‍ നിഷാ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള സ്ഥാപകന്‍ വിനോദ് ഭാസ്‌കര്‍, മാത്യു ജോര്‍ജ്, ഷെബിന്‍, എബി ജെ. ജോസ്, അനുരാജ് ബി.കെ, സാംജി പഴേപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button