Latest NewsIndia

മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം അവസാനിക്കുന്നു

95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ അവസാനിക്കും

ബെംഗുളൂരു: മൊബൈല്‍ വാലറ്റ് കമ്പനികള്‍ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പെയ്മെന്റ് കമ്പനിയുടെ സീനിയര്‍ എക്സിക്യുട്ടീവാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വിട്ടത്. ഇതോടെ 95 ശതമാനത്തിലേറെ മൊബൈല്‍ വാലറ്റുകളുടെ പ്രവര്‍ത്തനം മാര്‍ച്ചോടെ അവസാനിക്കും.

2017 ഒക്ടോബറില്‍ ഉപഭോക്താക്കളുടെ കെവൈസി വെരിഫിക്കേഷന്‍ 2019 ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കണമെന്ന് റിസര്‍വ് ബാങ്ക് ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മിക്കവാറും കമ്പനികള്‍ ഇനിയും ബോയമെട്രിക് അല്ലെങ്കില്‍ ഫിസിക്കല്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മൊബൈല്‍ വാലറ്റുകള്‍ പൂട്ടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്.

സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്ന് ആധാര്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ തിരിച്ചടിയായിരുന്നു. സ്വകാര്യ കമ്പനികള്‍ നടത്തുന്ന ഇ-കെവൈസി വഴിയുള്ള വെരിഫിക്കേഷനാണ് നിയന്ത്രണം കൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button