Latest NewsFootballSports

ഏഷ്യൻ കപ്പിലെ തകർപ്പൻ ജയത്തിനു ശേഷം പ്രതികരണവു മായി സുനിൽ ഛേത്രി

ഏഷ്യാ കപ്പിലെ തകർപ്പൻ ജയത്തിനു ശേഷം പ്രതികരണവുമായി സുനിൽ ഛേത്രി. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. തായ്‌ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചതെന്നും എന്നാല്‍ ഈ വിജയം കൊണ്ടു മാത്രം സന്തോഷിക്കാന്‍ ആവില്ലെന്നും സുനിൽ ഛേത്രി പറഞ്ഞു.

നോക്കൗട്ട് റൗണ്ടാണ് ഇന്ത്യയുടെ ലക്ഷ്യം. അതില്‍ എത്തിയാല്‍ മാത്രമെ എന്തെങ്കിലും നേടിയതായി പറയാന്‍ കഴിയൂ. തായ്‌ലാന്റിനെതിരായ വിജയത്തെയോ തായ്‌ലാന്റിനെയോ കുറച്ചു കാണുന്നില്ല. പക്ഷെ തായ്‌ലാന്റ് ഇന്ത്യക്ക് നേരിടാന്‍ ഉള്ളതില്‍ ഏറ്റവും എളുപ്പമുള്ള എതിരാളികള്‍ ആയിരുന്നു. അടുത്ത എതിരാളികള്‍ ആയ യു എ ഇ അങ്ങനെ ആയിരിക്കില്ല. അവര്‍ കരുത്തരാണെന്നും അവര്‍ക്ക് പിറകെ വരുന്ന ബഹ്‌റൈനും യു എ ഇക്ക് ഒപ്പം തന്നെ കരുത്തരാണെന്നും ഛേത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button