CinemaMollywoodLatest News

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ്: പ്രദര്‍ശനത്തിനൊരുങ്ങി ‘ഐ ടെസ്റ്റും’ ‘അറ്റാസി’യും

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലം പതിപ്പില്‍ ഐ ടെസ്റ്റും’ ‘അറ്റാസി’യും പ്രദര്‍ശിപ്പിക്കും. സുധ പത്മജ ഫ്രാന്‍സിസ് ഒരുക്കിയ ‘ഐ ടെസ്റ്റ്’, നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരം അപ്പു പ്രഭാകരന് നേടിക്കൊടുത്ത ചിത്രം കൂടിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12മണിക്കാണ് പ്രദര്‍ശനം.

നിരവധി വിദേശ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ‘ഐ ടെസ്റ്റി’ന് വിന്‍ഡ്‌സോര്‍ ഹ്രസ്വചലച്ചിത്രമേളയില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു. കണ്ണ് പരിശോധനക്ക് വേണ്ടി ഒരു ക്ലിനികില്‍ ചെല്ലുന്ന നിവേദിത എന്ന പെണ്‍കുട്ടിക്ക് അമ്മയെ കുറിച്ച് ഉണ്ടാകുന്ന ഓര്‍മകളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.കൂടാതെ പുത്തൂല്‍ മഹ്മൂദ് സംവിധാനം ചെയ്ത ‘അറ്റാസി’ എന്ന ഹ്രസ്വചിത്രം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. കോഴിക്കോട് ബീച്ചില്‍ പതിമൂന്നിന് വൈകിട്ട് മൂന്ന് മണിക്ക് എഡിറ്റര്‍ ബീന പോള്‍ ആണ് ഹ്രസ്വചിത്രം പ്രകാശനം ചെയ്യുന്നത്.

മാനസിക നില തകരാറിലായെന്ന് കുടുംബം മുദ്രകുത്തിയ പെണ്‍കുട്ടിയെക്കുറിച്ചു പറയുന്ന ചിത്രമാണ് ‘അറ്റാസി’. മാനസികനില തെറ്റിയ ആളുകള്‍ക്കൊപ്പം ചെലവഴിച്ചാണ് സംവിധായിക പുത്തൂല്‍ മഹ്മൂദ് അറ്റാസി ഒരുക്കിയത്.
അറ്റാസി എന്ന ചിത്രത്തിനായി മാനസിക നിലതെറ്റിയ ആളുകള്‍ക്കൊപ്പം താമസിച്ച് അവരുടെ എല്ലാ ഭാവപകര്‍ച്ചകളും പഠിച്ചാണ് ഈ ഹ്രസ്വചിച്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ഹ്രസ്വചലച്ചിത്രമേളയിലും കൊല്‍ക്കത്ത അന്തര്‍ദേശീയ ചലച്ചിത്രമേളയിലും ‘അറ്റാസി’ പ്രദര്‍ശിപ്പിച്ചിരുന്നു. ജനുവരി 10 മുതല്‍ 13 വരെ കോഴിക്കോട് കടപ്പുറത്തുവച്ചാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലല്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button