NewsCrime

യുവതിയുടെ കൊലപാതകം: സുഹൃത്ത് പിടിയില്‍

 

കാസര്‍കോട്: കര്‍ണാടക സ്വദേശിനിയുടെ കൊലപാതകത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കര്‍ണാടക ഗദക് ജില്ലയിലെ അന്തൂര്‍ ബന്ദൂര്‍ സ്വദേശി വീരഭദ്രപ്പയുടെ മകളായ സരസ്വതി(35)യുടെ കൊലപാതകത്തിലാണ് സൂഹൃത്തായ സുനിലി(39)നെ അറസ്‌ററ് ചെയ്തത്. ഷിമോഗയിലെ തീര്‍ഥഹള്ളിയില്‍ വെച്ചാണ് കാസര്‍കോട് സിഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

ഇരുവരും കാസര്‍കോട് വിദ്യാനഗറിലെ വാടകവീട്ടില്‍ 5 മാസമായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. കര്‍ണാടക ബെല്‍ഗാം സ്വദേശിയാണ് സുനില്‍. മദ്യലഹരിയിലായിരുന്ന സുനില്‍ സരസുവുമായി വാക്തര്‍ക്കമുണ്ടാകുകയും ഇതിനിടയില്‍ തല ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ചുമരില്‍ ഇടിച്ചതിനെ തുടര്‍ന്ന് തലയുടെ പിന്‍ഭാഗത്ത് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഇക്കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ്
സരസ്വതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട് നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button