KeralaNattuvarthaLatest News

വാഹനാപകടം : അഞ്ച് പേർക്ക് പരിക്ക്

ഹരിപ്പാട്: വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. മൂന്നു പേര്‍ സഞ്ചരിച്ച ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാരിച്ചാൽ സ്വദേശികളായ സജു (22), വിമൽ (32), പ്രകാശ് (30), വെള്ളംകുളങ്ങര സ്വദേശികളായ മധു (47), ഭാര്യ ഉഷാകുമാരി (38) എന്നിവർക്കാണ് പരിക്കേറ്റത്.

ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 9ന് മാധവ ജംഗ്ഷനിൽ നിന്നും വന്ന ബൈക്ക് വീയപുരം റോഡിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റ സജുവിനെയാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടൗൺ ഹാൾ ജംഗ്ഷനിൽ ചായക്കട നടത്തുകയാണ് മധുവും ഭാര്യയും. കടയടച്ച ശേഷം ഇരുവരും ബൈക്കില്‍ വീട്ടിലേക്ക് പോകവേ ആയിരുന്നു അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button