KeralaLatest NewsFootball

ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി മലയാളികളുടെ സ്വന്തം മഞ്ഞപ്പടയും

കൊച്ചി: അശാസ്ത്രീയമായ ഖനനത്തെ തുടര്‍ന്ന് നിലനില്‍പ്പിനായി കടുത്ത ഭീഷണി നേരിടുന്ന ആലപ്പാട് ജനതയ്ക്ക് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് ഫുട്‌ബോള്‍ ആരാധകരുടെ പിന്തുണ ബ്ലാസ്‌റ്റേഴ്‌സ് തേടിയത്. പ്രളയകാലത്ത് കേരളത്തെ കൈപിടിച്ചുയര്‍ത്തിയവരാണ് മത്സ്യത്തൊഴിലാളികള്‍. തുടച്ചുമാറ്റപ്പെടും മുന്‍പെ ആലപ്പാട് ഗ്രാമത്തെ കൈപിടിച്ച് ഉയര്‍ത്തണമെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു

നാടിനെ ഇല്ലാതാക്കുന്ന കരിമണല്‍ ഖനനത്തിനെതിരായ ആലപ്പാടെ ജനങ്ങളുടെ സമരത്തിന് പിന്തുണ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ സേവ് ആലപ്പാട് എന്ന ഹാഷ്ടാഗില്‍ ക്യാംപെയ്‌ന് വന്‍ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമാ താരങ്ങളടക്കം നിരവധി പ്രമുഖര്‍ ക്യാംപെയ്‌നിന്‍ പിന്തുണയുമായി രംഗത്തുണ്ട്.

https://www.instagram.com/p/BsaQT4mg2EP/

shortlink

Related Articles

Post Your Comments

Related Articles


Back to top button