KeralaLatest News

പ്ര​ണ​യ നൈ​രാ​ശ്യം: മ​ര​ത്തി​ല്‍ ക​യ​റി​യ ആത്മഹത്യ ശ്രമം; ഒടുവിൽ സംഭവിച്ചത്

വി​ഴി​ഞ്ഞം: പ്ര​ണ​യ നൈ​രാ​ശ്യം കാരണം ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ മ​ര​ത്തി​ല്‍ ക​യ​റി​യ യു​വാ​വ് മ​ര​ക്കൊ​മ്ബ് ഒ​ടി​ഞ്ഞ് താ​ഴെ​വീ​ണു കൈ​യൊ​ടി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം കോ​വ​ള​ത്താ​ണ് സം​ഭ​വം. ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നാ​യ യു​വാ​വാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. കോ​വ​ളം പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി സോ​ള​മ​ണ്ഡ്( 22) ആ​ണ് മ​ര​ത്തി​ല്‍ ക​യ​റി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്.

അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി അ​നു​ന​യി​പ്പി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഇ​രു​ന്നി​രു​ന്ന മ​ര​ക്കൊ​മ്ബ് ഒ​ടി​യു​ക​യാ​യി​രു​ന്നു. മ​തി​ലി​ല്‍ ത​ട്ടി മ​ര​ത്തി​ന് താ​ഴെ​വി​രി​ച്ച മെ​ത്ത​യി​ലേ​ക്ക് വീ​ണ ഇ​യാ​ളു​ടെ ഇ​ട​തു​കൈ പൊ​ട്ടി. യു​വാ​വി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ത്തി​ല്‍ ക​യ​റു​ന്ന​തി​ന് മു​മ്ബ് ഇ​യാ​ള്‍ എ​ലി​വി​ഷ​വും ക​ഴി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button