Latest NewsKeralaNattuvartha

കുഴല്‍പ്പണവുമായി മൂന്ന് പേർ പിടിയിൽ

പാലക്കാട്: വന്‍ കുഴല്‍പ്പണ വേട്ട. പാലക്കാട് കൊപ്പത്ത് കാറിൽ കടത്തുകയായിരുന്ന 99 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പരിശോധനയ്ക്കിടയിൽ പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ, സഹദ്, നിസാമുദ്ദീൻ എന്നിവർ പിടിയിലായി. കാറിൽ രേഖകളില്ലാതെ ഇവർ പണം കടത്തുകയായിരുന്നു.

അതേസമയം പാലക്കാട് ചെർപ്പുളശേരിയിൽ എൺപത്തിരണ്ടായിരം രൂപയുടെ കള്ളനോട്ടുമായി ഒരാളെ പിടികൂടി. മലപ്പുറം കാടാമ്പുഴ ഓണത്ത്കാട്ടിൽ വീട്ടിൽ അബ്ദുൾ കരീമാണ് അറസ്റ്റിലായത്. 2000 രൂപയുടെ 41 നോട്ടുകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button