KeralaLatest News

ആര്‍എസ്എസ് കാര്യാലയത്തില്‍ റെയ്ഡ്

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പോലീസ് റെയ്ഡ് നടത്തുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാടുണ്ടായ പോലീസ് സ്‌റ്റേഷനു നേരെയുണ്ടായ ബോംബേറിനെ തുടര്‍ന്നാണ് പരിശേധന. കാര്യാലയത്തില്‍ നിന്ന് കത്തി വാള്‍ തുടങ്ങിയ ആയുധങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

അതേസമയം ദേശീയ പണിമുക്കിനെ തുടര്‍ന്ന് സമരാനുകൂലികള്‍ എസ്ബിഐ ബാങ്ക് അടിച്ചു തകര്‍ത്തു. സെക്രട്ടറിയേറ്റിന് സമീപത്തെ എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം ഉണ്ടായത്. മാനേജരുടെ മുറിയിലെ കംപ്യൂട്ടറും ഫോണും ചില്ലുകളും അടിച്ചുതകര്‍ത്തു. പതിനെട്ടോളം ആളുകളാണ് ആക്രമണം നടത്തിയത്. അക്രമികളില്‍, ഇതേ ബാങ്കിലെ ജീവനക്കാരനും ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥനും ഉള്‍പ്പെടും. അക്രമികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button