Latest NewsSaudi ArabiaGulf

സൗദിയിൽ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടൽ : ഭീകരർ കൊല്ലപ്പെട്ടു

ദമാം : സൗദിയിൽ ഏറ്റുമുട്ടൽ. കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലെ ഉമ്മുൽ ഹമാമിൽ സുരക്ഷാ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഏതാനും പേർ കൊല്ലപ്പെട്ടു. നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. ഇതിൽ പിടികിട്ടാപുള്ളികളും ഉൾപെടുമെന്നാണ് റിപ്പോർട്ട്. ഇവിടത്തെ ഒരു വീടു കേന്ദ്രീകരിച്ച് ഭീകരപ്രവർത്തനം നടത്തുകയായിരുന്നു. പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പൊലീസിനു നേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ആക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button