Latest NewsIndia

കല്ലേറ് നേരിടാന്‍ ഹെല്‍മറ്റ് വച്ച്‌ ബസ് ഡ്രൈവര്‍മാര്‍

സര്‍ക്കാരിന്റെ ആഹ്വാനം അനുസരിച്ച്‌ ഹെല്‍മറ്റ് ധരിച്ച ഡ്രൈവര്‍മാര്‍ ഓടിച്ച ബസുകള്‍ക്കു നേരെ പലയിടങ്ങളിലും ആക്രമണമുണ്ടാകുകയും ചെയ്തു

കൊല്‍ക്കത്ത: പണിമുടക്ക് അനുകൂലികളുടെ കല്ലേറ് നേരിടാന്‍ ഹെല്‍മറ്റ് വച്ച്‌ ബംഗാളിലെ ബസ് ഡ്രൈവര്‍മാര്‍. അക്രമ സാധ്യത മുന്‍നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ ബസ് ഡ്രൈവര്‍മാരോടു മമത സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ആഹ്വാനം അനുസരിച്ച്‌ ഹെല്‍മറ്റ് ധരിച്ച ഡ്രൈവര്‍മാര്‍ ഓടിച്ച ബസുകള്‍ക്കു നേരെ പലയിടങ്ങളിലും ആക്രമണമുണ്ടാകുകയും ചെയ്തു .

സ്കൂള്‍ ബസുകള്‍ക്കു നേരെയുണ്ടായ കല്ലേറില്‍ കൊല്‍ക്കത്തയിലെ രാജബസാറില്‍ കുട്ടികള്‍ക്കും ഹൗറ ജില്ലയില്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. വടക്കന്‍ ബംഗാളിലും ബുര്‍ധ്വാനില്‍ ഏതാനും ബസുകള്‍ക്കു സമരക്കാര്‍ തീയിട്ടു. പണിമുടക്കിൽ ആകെ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ് അക്രമ സംഭവങ്ങൾ ഉണ്ടായതെന്നാണ് റിപ്പോർട്ട്. കേരളവും ബംഗാളും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അക്രമ സംഭവങ്ങളുണ്ടായില്ല.

ട്രേഡ് യൂണിയനുകളുടെ രാജ്ഭവന്‍ മാര്‍ച്ചിന്റെ സമയത്തു ഗതാഗത തടസ്സമുണ്ടായത് ഒഴിച്ചാല്‍, ബെംഗളൂരു നഗരത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല. തെലങ്കാനയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button