CricketLatest NewsIndia

ടിവി പരിപാടിയ്ക്കിടെ സത്രീവിരുദ്ധ പരാമര്‍ശം : കുറ്റബോധമുണ്ടെന്ന് ഹാര്‍ദ്ദിക് പാണ്ഡ്യ

മുംബൈ : ടിവി ചാറ്റ് ഷോയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതില്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യ. സംഭവവുമായി ബന്ധപ്പെട്ട് ബിസിസിഐക്ക് നല്‍കിയ വിശദീകരണത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്ക് ഇടയിലായിരുന്നു കെ.എല്‍.രാഹുലും ഹാര്‍ദിക് പണ്ഡ്യയും പരാമര്‍ശങ്ങള്‍ ഇരുവരുടേയും ഭാഗത്ത് നിന്നും വരുന്നത്.ഹാര്‍ദിക് പാണ്ഡ്യയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നതോടെ സിഒഎ തലവന്‍ വിനോദ് റായ് ഇരുവരോടും വിശദീകരണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

‘എന്റെ വാക്കുകള്‍ ആരേയെങ്കിലും വേദനിപ്പിക്കുമെന്നോ, അധിക്ഷേപകരമാകുമെന്നോ തിരിച്ചറിയാതെയാണ് ചാറ്റ് ഷോക്കിടയില്‍ ഞാന്‍ ചില പ്രതികരണങ്ങള്‍ നടത്തിയത്. സംഭവിച്ച് പോയതില്‍ എനിക്ക് അതിയായ കുറ്റബോധമുണ്ട്. ആ പ്രതികരണങ്ങളിലൂടെ ഏതെങ്കിലും വിഭാഗത്തെ മോശമായി ചിത്രീകരിക്കാന്‍ മനഃപൂര്‍വം ഞാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹാര്‍ദിക് ബിസിസിഐയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു’.
പരിപാടിയുടെ ഒഴുക്കില്‍ പറഞ്ഞുപോയതാണ് അതെല്ലാം. എന്റെ പ്രസ്താവനകള്‍ അധിക്ഷേപകരമായി ആര്‍ക്കെങ്കിലും തോന്നുമെന്നും കരുതിയില്ല. സമാനമായ സംഭവങ്ങള്‍ ഇനി എന്റെ ഭാഗത്ത് നിന്നുമുണ്ടാവില്ലെന്ന് ഉറപ്പ് നല്‍കുന്നതായും, ബിസിസിഐയ്ക്ക് ഹാര്‍ദിക് പാണ്ഡ്യ നല്‍കിയ മറുപടി എന്ന നിലയില്‍ പിടിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button