KeralaLatest NewsNewsCrime

നെടുമങ്ങാട് പോലീസ് സ്‌റ്റേഷന് നേരെ ബോംബെറിഞ്ഞ സംഭവം; അന്വേഷണം കൊല്ലത്തേയ്ക്ക്

കൊല്ലം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനുനേരെയുണ്ടായ ബോംബാക്രമണ കേസിന്റെ അന്വേഷണം കൊല്ലത്തേക്കും വ്യാപിപ്പിച്ചു. കൊല്ലം ജില്ലയിലെ ഒരു ബാര്‍ ഹോട്ടല്‍ ജീവനക്കാരനെത്തേടി പോലീസ് എത്തിയതായാണ് വിവരം. ജനുവരി 1ന് ബാര്‍ അവധിയായിരുന്നതിനാല്‍ ജീവനക്കാരന്‍ തിരുവനന്തപുരത്ത് നടന്ന ആക്ഷനില്‍ പങ്കെടുത്ത് പിറ്റേന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഈ ജീവനക്കാരന്‍ മറ്റൊരാളുമായി നടത്തിയ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച ആരോ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് പോലീസുകാര്‍ മഫ്തിയില്‍ ബാറിലെത്തി അന്വേഷണം നടത്തിയെന്നും ഇതിനുശേഷം ജീവനക്കാരന്‍ അവധിയില്‍ പോയെന്നും പറയുന്നു. എന്നാല്‍ അടുത്ത ബന്ധുവിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അവധിയില്‍ പോയതെന്നാണ് സഹപ്രവര്‍ത്തകന്‍ പറഞ്ഞത്. ശബരിമലയില്‍ പ്രതിക്ഷേധം നടന്ന സമയത്തും ഈ ജീവനക്കാരന്‍ മല കയറിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button