Latest NewsSaudi ArabiaGulf

വിദ്യാഭ്യാസ മേഖലയില്‍ പുതുമാറ്റങ്ങള്‍ക്കൊരുങ്ങി സൗദി മന്ത്രാലയം

റിയാദ്: വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിനൊരുങ്ങി സൗദി മന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പദ്ധതി തുടങ്ങും. സൗജന്യ വിദ്യാഭ്യാസ പദ്ധതിക്ക് പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍  മന്ത്രാലയം വകയിരുത്തും.വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര രീതിയനുസരിച്ചുള്ള ആകര്‍ഷകമായ നിക്ഷേപ പരിസ്ഥിതി രൂപപെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.

ആദ്യ പദ്ധതിയില്‍ മക്കയില്‍ 33 സ്‌കൂളുകളുണ്ടാകും. ജിദ്ദയില്‍ 27 എണ്ണവും. നിര്‍മ്മാണവും പരിപാലനവും ഇതില്‍ ഉള്‍പ്പെടും. 57 കമ്പനികള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ രംഗത്തുണ്ട്.സ്വകാര്യ-പൊതുമേഖല പങ്കാളിത്തത്തോടെയാണ് വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. മന്ത്രാലയത്തിന് കീഴിലുള്ള പുതിയതും പഴയതുമായ സ്‌കൂളുകളില്‍ വിദ്യഭ്യാസം സൗജന്യമായി തന്നെ തുടരും. ഈ പദ്ധതിക്കായി പ്രതിവര്‍ഷം 400 മില്ല്യണ്‍ റിയാല്‍ നല്‍കുന്ന പ്രമേയം മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡോ. ഹാമദ് ബിന്‍ മുഹമ്മദ് അല്‍ അഷേക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

shortlink

Post Your Comments


Back to top button