NattuvarthaLatest NewsCrime

പാചകവാതക എജന്‍സി ഓഫീസിലെ കവര്‍ച്ച :ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍ : മട്ടന്നൂരിലെ പാചകവാതര ഏജന്‍സി ഓഫീസ് കുത്തിത്തുറന്ന് കവര്‍ച്ച് നടത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ടി.ആര്‍ ഗ്യാസ് ഏജന്‍സി ഓഫീസിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കവര്‍ച്ച നടന്നത്.

രാവിലെ ഓഫിസിലെത്തിയവരാണ് വാതില്‍ കുത്തിതുറന്ന നിലയില്‍ കണ്ടത്. സിസിടിവി ക്യാമറകളും നശിപ്പിച്ചിട്ടുണ്ട്. മേശയിലെ ഫയലുകളും മറ്റും പുറത്തേക്ക് വലിച്ചിട്ട നിലയിലുമായിരുന്നു. കമ്പിപ്പാരയുമായി മുഖം മൂടി ധരിച്ച യുവാവാണ് അക്രമം നടത്തിയതെന്നാണ് സിസടിവി ക്യാമറയില്‍ അവസാനമായി പതിഞ്ഞിട്ടുള്ളത്.

കസ്റ്റഡിയിലെടുത്ത വ്യക്തിയെ ചോദ്യം ചെയ്ത് വരികയാണ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button