Latest NewsUAEGulf

യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു

റാസൽഖൈമ: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുജൈറയിൽ ഫറൂജ് ബലാദി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകൻ മണിപറമ്പിൽ മൻസൂർ അലി (32)യാണ് മരിച്ചത്. റാസൽഖൈമ ദിബ്ബ തവീൻ റോഡിൽ മൻസൂർ അലി സഞ്ചരിച്ച വാഹനം മറ്റൊന്നിന്റെ പുറകിലിടിച്ചാണ് അപകടമുണ്ടായത്. റാക് സൈഫ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് റാക് കെ.എം.സി.സി. പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button