Latest NewsIndia

ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു

ന്യൂഡല്‍ഹി  :  ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ന്യൂഡല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ ആരംഭിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപരേഖ തയ്യാറാക്കാനാണ് എക്സിക്യൂട്ടീവ് ചേരുന്നത്. ബിജെപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എക്സിക്യൂട്ടീവ് യോഗമാണ് നടക്കുന്നത്.

12,000-ത്തോളം അംഗങ്ങളാണ് ഈ എക്സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഉദ്ഘാടനപ്രസംഗം നടത്തിയത്. നാളെ വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന്‍റെ സമാപനപ്രസംഗം നടത്തും.

തിരഞ്ഞെടുപ്പില്‍ സബ്കാ സാഥ്, സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.

2019-ലും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഉദ്ഘാടനപ്രസംഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടത്. മോദിയുടെ വികസനപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം – അമിത് ഷാ പറഞ്ഞു.

”നരേന്ദ്രമോദിയെപ്പോലെ ജനപ്രിയനേതാവ് ഈ ലോകത്തിലെങ്ങുമില്ല. ഉത്തര്‍‍പ്രദേശില്‍ 72 മുതല്‍ 74 സീറ്റുകള്‍ വരെ നേടുമെന്നാണ് എന്‍റെ പ്രവചനം. സംസ്ഥാനത്ത് ബിജെപി അനുകൂലതരംഗം പ്രകടമാണ്.” അമിത് ഷാ വ്യക്തമാക്കി.

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവരും എക്സിക്യൂട്ടീവില്‍ പങ്കെടുക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button