KeralaLatest News

കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു; എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു

ചാലക്കുടി: കളിക്കിടെ പാമ്പുകടിയേറ്റ് എല്‍കെജി വിദ്യാര്‍ഥി മരിച്ചു. ചട്ടിക്കുളം മാരാംകോട് കാളംചേരി നെല്‍സന്റെയും ജിസ്മിയുടെയും മകള്‍ ആന്‍ജോ (നാലര ) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണു കുട്ടിക്കു മൂര്‍ഖന്റെ കടിയേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അങ്കമാലി എല്‍എഫ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ് ആന്‍ജോ.

Tags

Post Your Comments

Related Articles


Back to top button
Close
Close