KeralaNews

എംഎസ്എഫ് ദേശീയ ക്യാമ്പിന് ആസാമില്‍ തുടക്കം

 

ഗുവാഹത്തി: എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ‘നയി ദിശ നയാ രാസ്ത’ സ്‌കൂള്‍ പ്രവേശന ക്യാമ്പയിന്റെ ആസാം സംസ്ഥാന തല ഉല്‍ഘാടനം എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി പി അഷ്റഫലി നിര്‍വഹിച്ചു. ജനുവരിയിലാണ് ആസാമില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
ഗുവാഹത്തി ഹടിഗൗണിലെ ഹസ്റത് അഹ്മദ് അലി ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ആസാം സംസ്ഥാന എംഎസ്എഫ് പ്രസിഡന്റ് തൗസീഫ് ഹുസൈന്‍ റാസ അധ്യക്ഷത വഹിച്ചു.

ഉത്തരേന്ത്യയിലെ മുസ്ലിം വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ എന്റോള്‍മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയുന്നതിനുമായി എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. വിവിധ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളാല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത കുട്ടികളെ സ്‌കൂള്‍ കിറ്റുകളും മറ്റു സഹായങ്ങളും നല്‍കി സ്‌കുളില്‍ എത്തിക്കുന്ന പദ്ധതിയാണ് നയി ദിശ നയാ രാസ്ത.

രണ്ടു വര്‍ഷമായി രാജ്യ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പദ്ധതിക്ക് വന്‍ സ്വികാര്യതയാണ് ലഭിച്ചത്. ഖത്തര്‍ കെ എം സി സി യുടെ സഹകരണത്തോടെ ജാര്‍ഖണ്ഡ്, ഡല്‍ഹി,വെസ്റ്റ് ബംഗാള്‍, ഹരിയാന, ഉത്തര്‍ പ്രദേശ്, പഞ്ചാബ്, തെലുങ്കാന, ഹരിയാന, ബീഹാര്‍, മഹാ രാഷ്ട തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പദ്ധതി നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button