Latest NewsKerala

എംഎസ്എഫ് പ്രവർത്തകനെ ഹോസ്റ്റലില്‍വച്ച് മർദ്ദിച്ചെന്ന് പരാതി: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്എഫ്‌ഐ- എംഎസ്എഫ് സംഘര്‍ഷം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് എസ്എഫ്‌ഐ – എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്. ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു സംഘർഷം.

എംഎസ്എഫ് പ്രവർത്തകനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചായിരുന്നു സംഘർഷം. പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തേയും മാറ്റി. ഇരുവിഭാഗങ്ങളും വടികള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രകടനം നടത്തി.

ഏഴ് വര്‍ഷത്തിന് ശേഷമാണ് സര്‍വകലാശാല യൂണിയന്‍ യുഡിഎസ്എഫ് പിടിച്ചെടുക്കുന്നത്. ഇന്നലെയും സര്‍വകലാശാലയില്‍ ചെറിയ തര്‍ക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംഎസ്എഫ് പ്രവര്‍ത്തകനെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയും ഉണ്ടായിരുന്നു.

പരിക്കേറ്റയാള്‍ തിരൂരങ്ങാടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പകല്‍ ചെറിയ തര്‍ക്കം ഉണ്ടായിരുന്നു. അതാണ് രാത്രി ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button