Latest NewsNewsInternational

റിഫ്റ്റ് വാലി ഫീവര്‍: സിക്കയേക്കാള്‍ മാരകമെന്ന് ശാസ്ത്രലോകം

സിക്ക വൈറസിനേക്കാള്‍ മാരകമായേക്കാവുന്ന റിഫ്റ്റ് വാലി വൈറസിനെതിരെ അതിജാഗ്രതാ നിര്‍ദ്ദേശവുമായി വൈദ്യശാസ്്ത്രരംഗം. ഗര്‍ഭിണികളെ അതിമാരകമായി ബാധിക്കുന്ന റിഫ്റ്റ് വാലി ഫീവര്‍ ഗര്‍ഭസ്ഥശിശുക്കളുടെ മരണകാരണമായേക്കാമെന്നും മുന്നറിയിപ്പ്.

ഫ്‌ളീബോ വൈറസാണ് രോഗം വ്യാപിപ്പിക്കുന്നത്. കൊതുക്, അസുഖം ബാധിച്ച മൃഗങ്ങള്‍ എന്നിവയില്‍ കൂടിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. അണുവിമുക്തമാക്കാത്ത പാല്‍, മാംസം, വൈറസ് ബാധയുള്ള മൃഗങ്ങളുടെ കടിയേല്‍ക്കുക എന്നിവ വഴി വൈറസ്ബാധ ഉണ്ടാകാം. സാധാരണ പനിയുടെ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന പനി വളരെപ്പെട്ടെന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കാം. റിഫ്റ്റ് വാലി പനി ബാധിക്കാനുള്ള സാധ്യത എല്ലാവരിലുമുണ്ടെങ്കിലും ഗര്‍ഭിണികളെ അതിമാരകമായി ബാധിക്കും. വൈകല്യങ്ങളുള്ള കുട്ടികള്‍, ചാപിള്ള എന്നിവയൊക്കെ ഈ പനി ബാധിച്ചാല്‍ ഉണ്ടാവുന്ന സങ്കീര്‍ണതകളാണ്.

ആഫ്രിക്കയിലെ സബ് സഹാറ മേഖലയിലെ കന്നുകാലികളിലാണ് ഈ രോഗം ആദ്യമായി കാണുന്നത്. എന്നാല്‍ ഇത് മനുഷ്യരിലേക്ക് ബാധിക്കാനുള്ള സാധ്യത 90 ശതമാനത്തിലധികമാണ്. മധ്യ അമേരിക്കയിലും തെക്കന്‍ അമേരിക്കയിലും ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ വൈകല്യങ്ങളോടെ ജനിക്കുവാന്‍ കാരണമായ സിക്കയേക്കാള്‍ വളരെ മാരകമാണ് ഈ വൈറസെന്നും ശാസ്ത്രലോകം ആവര്‍ത്തിക്കുന്നു.

റിഫ്റ്റ് വാലി ഫീവറിന് ഇതുവരെ പ്രതിരോധമരുന്നുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതാണെന്നും ശാസ്ത്രലോകം പറയുന്നു.രോഗം ബാധിച്ച എലികളുടെയും മനുഷ്യഭ്രൂണത്തിന്റെയും സാമ്പിളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ വിശദവിവരങ്ങള്‍ സയന്‍സ് അഡ്വാന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button