KeralaLatest News

ഭിന്നശേഷിക്കാരിക്ക് പീഡനം : യൂത്ത് ലീഗുകാരന്‍ അറസ്റ്റില്‍

മലപ്പുറം : ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തിരൂര്‍ വെട്ടം വാക്കാട് കുട്ടന്റെപുരയ്ക്കല്‍ റിയാസാണ് കേസില്‍ പൊലീസ് പിടിയിലായത്.

കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബന്ധുക്കള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഒറ്റക്കു താമസിക്കുന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
അവശ നിലയില്‍ കണ്ടെത്തിയ യുവതിയെ പിന്നീട് അയല്‍വാസികള്‍ ചേര്‍ന്ന്
ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

യുവതി ക്രൂരമായി ബലാല്‍സംഗത്തിനിരയായതായി ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button