Latest NewsTechnology

കിടിലൻ ഓഫറുകൾ : ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍

കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ഗ്രേറ്റ് ഇന്ത്യന്‍ സെയിലുമായി ആമസോണ്‍. ജനുവരി 20 മുതല്‍ 23 വരെയുള്ള ഈ പ്രത്യേക സെയിലിലൂടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്പ്‌ടോപ്പ്, ക്യാമറകള്‍, ഹെഡ്‌ഫോണ്‍സ്, ഗാഡ്‌ജെറ്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പന്‍ ഓഫറുകളാണ് ലഭിക്കുക. നോ കോസ്റ്റ് ഇ.എം.ഐ ഓപ്ഷനോടെയുള്ള സൗകര്യവും തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും, ബജാജ് ഫിന്‍സെര്‍വ് ഉപഭോക്താക്കള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും ഈ അവസരത്തിൽ ഒരുക്കിയിട്ടുണ്ട്.

ആപ്പിള്‍, വണ്‍ പ്ലസ്, റിയല്‍മി, ഷവോമി, എല്‍.ജി, ഫിലിപ്പ്‌സ് എന്നിവയുടെ ഉൽപന്നങ്ങൾ മികച്ച ഓഫറുകളോടെ ലഭ്യമാക്കുമെന്നും വണ്‍ പ്ലസ് 6T, റെഡ്മി Y2, വാവെയ് നോവ 3i, ഹോണര്‍ 8X എന്നീ ജനപ്രിയ ഐറ്റങ്ങള്‍ക്ക് പ്രത്യേക നിരക്കുകളും, എക്‌സ്‌ചേഞ്ച് ഓഫറുകളും ഉണ്ടായിരിക്കുന്നതാണെന്നും ആമസോണ്‍ അറിയിച്ചു. ജനുവരി 20ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍, പ്രൈം മെംബേസിന് 19ാം തിയ്യതി ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ ലഭ്യമായി തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button