KeralaLatest News

കൊട്ടാരക്കരയില്‍ ബസും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
കാറിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മരിച്ചവര്‍ വടശ്ശേരിക്കര സ്വദേശികളാണ്. ഹര്‍ഷ, അഞ്ജന, മിനി, സ്മിത, ഡ്രൈവര്‍ അരുണ്‍ എന്നിവരാണ് മരിച്ചത്.

കൊട്ടാരക്കര ആയൂര്‍ റോഡിലാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന ബസും തിരുവനന്തപുരത്തു നിന്നും വടശ്ശേരിക്കരയിലേക്ക് പോകുകയായിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. നാലു പേര്‍ സംഭവ സ്ഥലത്തുെ ഒരാള്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.  ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്.   അതേസമയം മരിച്ചവരുടെ കൂട്ടത്തില്‍ ഒരു കുട്ടിയും ഉണ്ടെന്നാണ് സൂചന. 

പോലീസും അഗ്നിശമനാസേനയും രക്ഷാപ്രവര്‍ത്തനത്തിനായി സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അമിത വേഗതയിലായിരുന്ന കാര്‍ ബസില്‍ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button