KeralaLatest News

ഈഴവരല്ല തീയ്യ സമുദായക്കാരെന്ന് തീയ്യമഹാസഭ

കാഞ്ഞങ്ങാട് : ഈഴവ വിഭാഗക്കാരാണ് തീയ്യ സമുദായക്കാരെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തിനുണ്ടെന്നും എന്നാല്‍ ഈഴവരും തീയ്യസമുദായവും രണ്ടാണെന്നും തീയ്യമഹാസഭ സംസ്ഥാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

ഈഴവ വിഭാഗത്തില്‍ 10 ഉപസമുദായക്കാരുണ്ട്. ഇതില്‍ ഒമ്പതാമത്തെ ഉപവിഭാഗമായാണ് തീയ്യസമുദായത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈഴവ വിഭാഗത്തിനും പട്ടികയിലെ ഏഴ് ഉപവിഭാഗത്തിനും കിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് സമാനമായ ഒരാനുകൂല്യവും തങ്ങള്‍ക്ക് കിട്ടുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.

സമുദായത്തിന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ ആനുകൂല്യങ്ങള്‍ ആനുവദിക്കണം, ഈഴവര്‍ക്കും ഉപവിഭാഗത്തിനും ഏഴു ശതമാനം സംവരണം കിട്ടുമ്പോള്‍ തീയ്യസമുദായത്തിന് രണ്ട് ശതമാനം സംവരണം മാത്രമാണ് ലഭിക്കുന്നതെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button