KeralaLatest News

പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല

പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്ന ഭരണകൂടെ തന്നെ അവിടെ വര്‍ഗീയത വളര്‍ത്തുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല പറഞ്ഞു. അക്രമ രാഷ്ട്രീയതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ശബരിമല പ്രശനം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഈ വിഷയത്തില്‍ യുഡിഎഫിന്റെ നിലപാടാണ് ശരിയെന്ന് തെളിഞ്ഞുവെന്നും ചെന്നിത്തല പറഞ്ഞു. മൂടുപടം ഇട്ട് യുവതികളെ ശബരിമലയില്‍ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരും സിപിഎമ്മും നവോഥാനത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോഥാന പാരമ്പര്യം മറ്റാര്‍ക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Tags

Post Your Comments

Related Articles


Back to top button
Close
Close