Latest NewsIndiaCrime

അടിമകള്‍ കണക്കെ ഒരാഴ്ച്ചയോളം പീഡനം :പരാതിയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ സ്‌റ്റേഷനില്‍

റാഞ്ചി : പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ രണ്ട് യുവാക്കള്‍ ഒരാഴ്ച്ചയോളം അടിമകളാക്കി പീഡനം നടത്തിയതായി പരാതി. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തു വരുന്നത്.

പതിനാറും പതിമൂന്നൂം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളാണ് ക്രൂര പീഡനത്തിനിരയായത്. ബാദല്‍, മനീഷ് എന്നീ രണ്ട് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പതിനാറുകാരിയുടെ കാമുകനാണ് ബാദല്‍. ഇയാളാണ് പികിന്‌ക്കെന്ന വ്യജേന പെണ്‍കുട്ടികളെ അജ്ഞാത കേന്ദ്രത്തിലെത്തിച്ചത്. മനീഷിനേയും ഇയാള്‍ വിളിച്ച് വരുത്തി.

കഴിഞ്ഞ രണ്ടാം തീയ്യതി മുതലാണ് പെണ്‍കുട്ടികളെ ഗ്രാമത്തില്‍ നിന്നും കാണാതാവുന്നത്. ക്രൂരമായ ബലാത്സംഗമാണ് ഒരാഴ്ച്ചയോളം പ്രതികള്‍ തങ്ങളോടും നടത്തിയതെന്നും അടിമകളെ പൊലെയാണ് തങ്ങളോട് ഇവര്‍ പെരുമാറിയതെന്നും പെണ്‍കുട്ടികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് മേല്‍ പോക്‌സോ ചുമത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button