Latest NewsKerala

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പെരുമാറ്റചട്ടം നടപ്പില്‍ വരുത്തുമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:  കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി ചില പെരുമാറ്റചട്ടങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പരസ്പര കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതൃസംഗമത്തില്‍ ചെന്നിത്തല പറഞ്ഞു.

ഇതേ വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എ കെ ആന്‍റണി ശക്തമായി വിമര്‍ശിച്ചു. ബിജെപിക്കാരെ പോലും ആവേശം കൊള്ളിക്കാന്‍ കഴിയാത്ത ആളായി മോദി മാറി. മോദിയുടെ മോടി കുറഞ്ഞുവെന്നും ആന്‍റണി പറഞ്ഞു.

പ്രളയത്തിനു ശേഷം പുനര്‍സൃഷ്ടിയ്ക്ക് വേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്തില്ല. ശബരിമല മുഖ്യ പ്രശ്നമാക്കി സര്‍ക്കാര്‍ വളര്‍ത്തിയെന്നും ആന്‍റണി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button