KeralaLatest News

രാജ്യത്തെ മികച്ച 10 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഈ സ്ഥലങ്ങള്‍ ഇടം നേടി

തിരുവനന്തപുരം:  രാജ്യത്തെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണവും കേരളത്തില്‍. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്.കോമാണ് രാജ്യത്തെ പത്ത് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

വര്‍ക്കല, കൊച്ചി, തേക്കടി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്.

സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. അതിഥികളെ നല്ലപോലെ സ്വീകരിക്കുന്ന പട്ടികയില്‍ ഇന്ത്യ 29 -ാം സ്ഥാനത്തെത്തി. സ്വിറ്റ്‌സര്‍ലാന്‍സിനും ചൈനക്കും മലേഷ്യയ്ക്കും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button