KeralaLatest NewsNews

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

കോട്ടയം: കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പോലീസ് ബസുമായി കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. മൂന്ന് തീര്‍ത്ഥാടകര്‍ക്കും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമാണ് പരിക്കേറ്റത്. പാലാ രാമപുരം റൂട്ടില്‍ ചക്കാംപുഴയിലാണ് അപകടം നടന്നത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലായില്‍ നിന്ന് രാമപുരത്തേക്ക് പോവുകയായിരുന്ന പോലീസ് ബസിലാണ് ട്രാവലര്‍ ഇടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button