Latest NewsSaudi Arabia

നിജോയ്ക്കും കുടുംബത്തിനും നവയുഗം യാത്രയയപ്പ് നൽകി

 

അൽഖോബാർ: പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് അംഗമായ നിജോമോൻ ചാക്കോയ്ക്കും കുടുംബത്തിനും, യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റ് ഓഫീസിൽ യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ കുഞ്ഞച്ചന്റെ അദ്ധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, ഖോബാർ മേഖല പ്രസിഡന്റ് ബിജു വർക്കി,കേന്ദ്രകമ്മിറ്റിഅംഗം ബിനുകുഞ്ഞു, ഖോബാർ മേഖല കമ്മിറ്റി അംഗം തോമസ് സ്കറിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

യോഗത്തിൽ വെച്ച് കുഞ്ഞുമോൻ കുഞ്ഞച്ചൻ, നവയുഗത്തിന്റെ ഉപഹാരം നിജോയ്ക്കും, ഭാര്യ സാന്ദ്രയ്ക്കും, മകൾ സേറയ്ക്കും കൈമാറി.

നവയുഗം നേതാക്കളായ ടോണി കണ്ണൂർ, ബിനു പി ജോൺ, റോയ് ടൈറ്റസ്, ടോണി കൊളരിക്കൽ, ലിസ ചാക്കോ, ഫീബ ബിനു, അബി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

കോട്ടയം സ്വദേശിയായ നിജോ, പന്ത്രണ്ടു വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ്. സ്വന്തമായി ഇലക്ട്രിക്ക്, പ്ലംബിങ് വർക്കുകൾ കോൺട്രാക്ട് എടുത്തു നടത്തുകയായിരുന്നു തൊഴിൽ. നവയുഗം റാക്ക ഈസ്റ്റിന്റെ പ്രവർത്തകനായിരുന്ന നിജോയും കുടുംബവും നവയുഗം നടത്തിയ വിവിധ പരിപാടികളിൽ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. നാട്ടിൽ സ്വന്തമായി ബിസിനെസ്സ് നടത്താനാണ് നിജോയുടെ പ്ലാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button