Latest NewsEducation & Career

മോള്‍ഡോവയില്‍ എംബിബിഎസ്: പ്രവേശനത്തിന് അപേക്ഷിക്കാം

കൊച്ചി : കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ മോള്‍ഡോവയിലെ ഗവ. മെഡിക്കല്‍ സര്‍വകലാശാലയില്‍ 2019 ഫെബ്രുവരി ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. പ്ലസ്ടുവിന് നല്ല മാര്‍ക്കുള്ള ഇന്ത്യന്‍വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ലഭിക്കും. നീറ്റ് പരീക്ഷായോഗ്യതയില്ലാതെ വിദേശത്ത് മെഡിസിന്‍ പഠനത്തിനുള്ള അവസാന അവസരമാണിത്.

ഇന്ത്യന്‍മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള മോള്‍ഡോവയിലെ ദേശീയ മെഡിക്കല്‍സര്‍വകലാശാലയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മൂന്നുലക്ഷം രൂപയാണ‌്പ്രതിവര്‍ഷ ഫീസ്. പതിനായിരം ആശുപത്രിക്കിടക്കകളും അമ്പതിലധികം ഡിപ്പാര്‍ട‌്മെന്‍റുകളുമുള്ള യൂറോപ്പിലെ ഈ ആധുനിക ആരോഗ്യ സര്‍വകലാശാലയില്‍ 36 രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്.

മോള്‍ഡോവ യൂറോപ്യന്‍ യൂണിയന്‍ അസോസിയറ്റ് അംഗമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് യൂറോപ്പില്‍ തുടര്‍ പഠനത്തിനും ജോലിക്കും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് യൂണിവേഴ്സിറ്റിയുടെ കൊച്ചിയിലെ എഡ്യുക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വിളിക്കണം. ഫോണ് : 9847155777.

shortlink

Post Your Comments


Back to top button