Latest NewsIndia

വയോധികനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് അടിച്ച് കൊന്നു

മുംബൈ:  മോഷ്ടാക്കള്‍ക്കെതിരെ പരാതി നല്‍കിയ വയോധികനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തല്ലികൊന്നു. മഹാരാഷ്ട്രയിലെ പാല്‍ഘാര്‍ ജില്ലയിലുള്ള റങ്കൂണ്‍ മേഖലയിലാണ് സംഭവം.

വാസി സ്വദേശിയായ രാമചന്ദ്ര റൂത്ത് (70) ആണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വളര്‍ത്തുപ്രാവുകളെ മോഷണം പോയത് പോലീസില്‍ പരാതി നല്‍കിയതിനാണ് വയോധികനെ ആളുകള്‍ തല്ലികൊന്നതെന്ന് പല്‍ഘാര്‍ പൊലീസ് വക്താവ് ഹേമന്ത് കുമാര്‍ കട്കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button