CricketLatest News

പാണ്ഡ്യക്കും രാഹുലിനും പകരം ഇവര്‍ ഇന്ത്യന്‍ ടീമില്‍

ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്ന ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ മാത്രമേ ടീമിന്റെ ഭാഗമാകുകയുള്ളു

മുംബൈ: ഒരു അഭിമുഖത്തിനിടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ബിസിസിഐ സസ്പെന്‍ഡ ചെയ്ത ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കും വിജയ് ശങ്കര്‍ ക്രീസില്‍ എത്തുക. നേരത്തേ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന താരവും കൂടിയാണ് വിജയ്.

അതേസമയം ആദ്യമായി ഇന്ത്യന്‍ ടീമിലെത്തുന്ന ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് മുമ്പേ മാത്രമേ ടീമിന്റെ ഭാഗമാകുകയുള്ളു. എന്നാല്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ട് ഏകദിനങ്ങളും നിര്‍ണായകമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണുള്ളത്.

കഴിഞ്ഞ വര്‍ഷം അണ്ടര്‍-19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു ടൂര്‍ണമെന്റിലെ താരം. ഓള്‍റൗണ്ടറാണ് വിജയ് ശങ്കര്‍. ഇന്ത്യക്കു വേണ്ടി അഞ്ച് ട്വന്റി-20 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

‘കോഫി വിത് കരണ്‍’ ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരിലാണ് പാണ്ഡ്യയും രാഹുല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button