Latest NewsInternational

സിറിയയിൽ വ്യോമാക്രമണം

ഡമാസ്‌കസ്: സിറിയയിൽ വ്യോമാക്രമണം. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിനു നേരേ പകല്‍ 11.15ഓടെയായിരുന്നു ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. സിറിയന്‍ മിസൈല്‍ പ്രതിരോധ സംവിധാനം മിസൈലുകളില്‍ ഭൂരിഭാഗവും തകര്‍ത്തെങ്കിലും ഒന്ന് ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സംഭരണശാലയില്‍ പതിച്ചെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

മിസൈലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സന ന്യൂസ് ഏജന്‍സി പുറത്തുവിട്ടു. ഇസ്രായേലി പോര്‍വിമാനങ്ങളാണ് മിസൈല്‍ വിക്ഷേപിച്ചത്. ഒരു റോക്കറ്റിന്റെ സ്‌ഫോടനവും വീഡിയോയിൽ കാണാൻ സാധിക്കുന്നു. അതേസമയം അക്രമണത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടില്ലെന്നുസിറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button