Latest NewsIndia

മൊഴി നല്‍കരുതെന്ന് ഭീഷണി; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി വഴങ്ങിയില്ല; ബലം പ്രയോഗിച്ച് വിഷം കഴിപ്പിച്ചു

ന്യൂഡല്‍ഹി :   ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. പതിനേഴുകാരി ബലാത്സംഗത്തിനരയാക്കിയ സംഘത്തില്‍പ്പെട്ടവരെന്ന് പോലീസ് ബലമായി സംശയം പ്രകടിപ്പിക്കുന്ന രണ്ടംഗ സംഘം പെണ്‍കുട്ടിയെ സമീപിച്ച ശേഷം പീഡന വിവരത്തിന് എതിരായി മൊഴി നല്‍കരുതെന്നും നല്‍കുന്ന പക്ഷം വന്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി.

എന്നാല്‍ പെണ്‍കുട്ടി ഇതിന് വഴങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി പിടിച്ച്നിര്‍ത്തി വിഷം കഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്ഥലം വിട്ടു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ത്. ബലാത്സംഗക്കേസിലെ പ്രതികള്‍ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button