Latest NewsIndia

‘ത്രിശൂലം കോണ്ടം കൊണ്ട് മറയ്ക്കപ്പെടും’ കവിയ്‌ക്കെതിരെ പ്രതിഷേധം  

ആവിഷ്‌കാര സ്വാതന്ത്യത്തെ ചോദ്യം ചെയ്ത് മതതീവ്രവാദികള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണെന്ന് ബംഗാളി കവി സ്രിജതോ ബന്ദപാപാധ്യായ. ശനിയാഴ്ച്ച അസാമില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്രിജതോയ്‌ക്കെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എഴുതിയ വിവാദകവിതയുടെ പേരിലാണ് സില്‍ച്ചാനിലെത്തിയ സ്രിജതോയ്‌ക്കെതിരെ ശക്തമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നത്. വരൂ നമുക്ക് സംസാരിക്കാം എന്നര്‍ത്ഥമുള്ള ‘ഈസോ ബോലി’ പരിപാടിയില്‍ പങ്കെടുക്കാനായാണ് കവി ആസാമിലെത്തിയത്. എന്തിനാണ് വിവാദമായ കവിത എഴുതിയതെന്ന ചോദ്യവുമായി ഒരു വിഭാഗം സ്രീജതോയെ വളയുകയായിരുന്നു. ആസാമില്‍ തനിക്കുണ്ടായ അനുഭവത്തില്‍ പേടിയില്ലെന്നും എന്നാല്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം ഞെട്ടിക്കുന്നതാണെന്നും കവി ചൂണ്ടിക്കാട്ടി.

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ദിവസം സ്രിജതോ എഴുതിയ കവിതയാണ് വിവാദമായത്. ഇത് ഹിന്ദുമതവികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. കവിതയിലെ അവസാനത്തെ രണ്ട് വരിയാണ് ഹിന്ദുമതവിശ്വാസികളെ പ്രകോപിപ്പിക്കുന്നത്. സംസ്‌കരിച്ചിടത്ത് നിന്ന് എന്നെ എടുത്ത് നിങ്ങള്‍ ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങളുടെ ത്രിശൂലം കോണ്ടം കൊണ്ട് മറയ്ക്കപ്പെട്ടിരിക്കും എന്നായിരുന്നു സ്രിജതോ കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button