Latest NewsNattuvartha

ബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : മാത്തില്‍ വടശ്ശേരിമുക്ക് പെട്രോള്‍ പമ്പിന് സമീപം ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ ദമ്പതിമാര്‍ക്ക് പരിക്കേറ്റു. കക്കറ ഏണ്ടിയിലെ ഡോണ്‍ ജോണി. ഭാര്യ അര്‍ജന്റീന സ്വദേശിനി ഡയാന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച്ചയായിരുന്നു അപകടം. പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ബസും പാടിയോട്ടുംചാല്‍ ഭാഗത്തേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്നു ദമ്പതികളെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.

ഗുരുതരമായി പരിക്കേറ്റ ഡയാനയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഡോണ്‍ ജോണിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button