KeralaLatest NewsIndia

അപ്രതീക്ഷിതമായി വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീണ നവ ദമ്പതികൾക്ക് പറ്റിയ അബദ്ധങ്ങൾ ഇനിയും ഏറെ

സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്കു സംഭവം ഓർക്കുമ്പോൾ ഇപ്പോഴും ചിരിയടക്കാൻ കഴിയുന്നില്ല. സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ കൂട്ടുകാർ മുഴുവൻ വിളിയോട് വിളിയായിരുന്നു. വഞ്ചി മറിഞ്ഞു വെള്ളത്തിൽ വീഴുന്ന വിഡിയോ ഡെന്നിയും പ്രിയയും ഇതുവരെ കണ്ടിരുന്നില്ല. ജനുവരി അഞ്ചിനു വിവാഹം കഴിഞ്ഞ് ഇരുവരും ഡൽഹി–ജയ്പൂർ യാത്രയിലായിരുന്നു.

കാമറമാൻ ജിബിൻ വിളിച്ചു വിഡിയോ അപ്‌ലോഡ് ചെയ്യട്ടെ എന്ന് അനുവാദം ചോദിച്ചിരുന്നു. താജ്മഹലിന്റെ മുന്നിലിരുന്നപ്പോഴാണ് ആ വീഡിയോ കണ്ടത്. കൂട്ടുകാരുടെയും ബന്ധുക്കളുടെയും വിളിക്ക് മറുപടി കൊടുത്തു സമയം പോയതറിഞ്ഞില്ല. എയർ പോർട്ടിലെത്തിയപ്പോൾ ഫ്‌ളൈറ്റ് മിസ്സായി. അമേരിക്കൻ പൗരയായ പ്രിയയുടെ വലിയ ആഗ്രഹമായിരുന്നു കുട്ടനാട്ടിൽ വള്ളത്തിൽ കയറണമെന്നും വീഡിയോ പിടിക്കണമെന്നും മറ്റും.ഒരാൾക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ വള്ളമായിരുന്നു അത്. അങ്ങനെ രണ്ടും കൽപ്പിച്ച് രണ്ടാളും വള്ളത്തിൽ കയറിയത്.

ചെറിയ വള്ളമായതുകൊണ്ടു കരയ്ക്കടുത്ത് തന്നെയായിരുന്നു. കര ഫ്രെയിമിൽ വരുന്നെന്നു പറഞ്ഞ് ജിബിനാണ് കുറച്ചു ദൂരേക്കു പോകാൻ പറഞ്ഞത്. ആമ്പലൊക്കെ പിടിച്ചു കയ്യുയർത്തി പോസ് ചെയ്തതോടെയാണു ബാലൻസ് പോയത്. വൈറലാകുന്നത് ഒക്കെ പ്രിയ ആദ്യമായി കാണുകയാണ്. പ്രിയയും വീട്ടുകാരും എല്ലാം ആകെ എക്സൈറ്റഡ‍് ആണ്, ഡെന്നി പറയുന്നു. അമേരിക്കയിൽ നഴ്സ് ആണു പ്രിയ. കണ്ണൂർ വിമൽ ജ്യോതി എൻ‍ജിനീയറിങ് കോളജില്‍ അധ്യാപകനാണു ഡെന്നി. മനോരമയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button