Latest NewsIndia

സ്വര്‍ണ ബോണ്ട് വാങ്ങാനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സമര്‍പ്പിക്കാം: അവസാന തീയതി 18

ന്യൂഡല്‍ഹി: സ്വര്‍ണ ബോണ്ട് നിക്ഷേപ പദ്ധതിയില്‍ ഇന്നു മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ മാസം പതിനെട്ടാണ് അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി. 22ന് ബോണ്ട് വിതരണം ചെയ്യും. റിസര്‍വ് ബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണ് സ്വര്‍ണ ബോണ്ട്. രാജ്യത്ത് സ്വര്‍ണ ഉപഭോഗം കുറിച്ച്, സ്വര്‍ണ വിലയ്ക്ക് തുല്യമായ പണം വിപണിയിലേക്ക് ഇറക്കുകയാണ് ലക്ഷ്യം.

സ്വര്‍ണത്തിന്റെ വിപണി വിലയ്ക്കൊപ്പം നികുതിയില്ലാതെ 2.50 ശതമാനം പലിശ കൂടി നിക്ഷേകന് ലഭിക്കും. അതേസമയം സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കി നിക്ഷേപകനത് പണമായി മാറ്റാനും സാധിക്കും. സ്വര്‍ണ നിരക്കിനെ അടിസ്ഥാനമാക്കിയാണ് ഈ വില നിശ്ചയിക്കുന്നത്. ഒരു ഗ്രാമിന് 3,214 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. അതേസമയം ഓണ്‍ലൈനായും ഡിജിറ്റല്‍ മാര്‍ഗത്തിലൂടെയും പണം അടയ്ക്കാം. ഇത്തരത്തില്‍ പണം അടയ്ക്കുന്നവര്‍ക്ക് ഗ്രാമിന് 50 രൂപ വീതം ഡിസ്‌കൗണ്ടും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button