Latest NewsIndia

കർണ്ണാടക രാഷ്ട്രീയം പ്രക്ഷുബ്ദം : കുമാരസ്വാമി ബിജെപിയോട് അനുഭാവം കാട്ടുന്നുവെന്ന് ഡികെ ശിവകുമാര്‍

മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ മുന്നണിയില്‍ വീണ്ടും പൊട്ടിത്തെറി. ഇത്തവണ കുമാരസ്വാമിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസിന്റെ ശക്തനായ നേതാവ് ഡി കെ ശിവകുമാറാണ്. മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി ബിജെപിയോട് അനുഭാവപരമായ സമീപനം കൈക്കൊള്ളുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കള്‍ക്കൊപ്പം മുംബൈയില്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ഭരണം കൈയടക്കാന്‍ ബിജെപി നടത്തുന്ന ഓപ്പറേഷന്‍ ലോട്ടസ് കേവലം ആരോപണമല്ലെന്നും ശരിയ്ക്കും നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.മുഖ്യമന്ത്രി ബിജെപിയോട് അനുഭാവ പൂര്‍ണമായ സമീപനം കാണിക്കുകയാണ്.

അദ്ദേഹത്തിന് അറിയുന്ന വസ്തുതകള്‍ പോലും അദ്ദേഹം വെളിപ്പെടുത്തുന്നില്ല. കര്‍ണാടകയില്‍ ബിജെപി നടത്തുന്ന ഓപ്പറേഷനുകളെകുറിച്ച്‌ എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി സന്നദ്ധനാകുന്നില്ല. ബിജെപിയിലേക്ക് ചുവടുമാറാന്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ തങ്ങളെ സമീപിച്ചെന്ന് നിരവധി കോ

ണ്‍ഗ്രസ് എംഎല്‍എമാര്‍ ആരോപിച്ചിരുന്നു. ഇത്തരം ഊഹാപോഹങ്ങൾ കാരണം ഇരു മുന്നണിയിലും വളരെയേറെ അസ്വാരസ്യങ്ങളാണ് ഉയർന്നിരുന്നത്. കോണ്‍ഗ്രസിന്റെ ഇടപെടല്‍ മൂലം ഭരണത്തില്‍ ഒരു ഗുമസ്തനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി നേരത്തെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button