KeralaLatest News

സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പാലക്കാട് ഇലച്ചിവഴിയിലും പരിസര പ്രദേശങ്ങളിലുമാണ് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വെള്ള ഷീറ്റില്‍ കറുത്ത മഷിയിലും നീല മഷിയിലുമാണ് പോസ്റ്ററുകള്‍. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാകാം പോസ്റ്ററുകള്‍ പതിപ്പിച്ചതെന്നാണു പോലീസ് നിഗമനം.

പോലീസ് സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. പോസ്റ്ററില്‍ ചുവന്ന പശ്ചാത്തലത്തില്‍ വെള്ള നിറത്തില്‍ അരിവാള്‍ ചുറ്റിക അടയാളവുമുണ്ട്. സിപിഐ (മാവോയിസ്റ്റ്) ഭവാനിദളം എന്ന് ചുവടെ രേഖപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button