KeralaLatest News

പൊന്നമ്പലമേട്ടില്‍ ഇന്ന് മകര ജ്യോതി ദര്‍ശനം

പമ്പ: എല്ലാ കണ്ണുകളും ഇന്ന് ശബരിമലയില്‍. അകംനിറഞ്ഞ ഭക്തിയുമായി സംക്രമപൂജയുടെ ധന്യത ഏറ്റുവാങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്ത ലക്ഷങ്ങള്‍. പന്തളം കൊട്ടാരത്തില്‍ നിന്ന് ആഘോഷമായി കൊണ്ടുവരുന്ന തിരുവാഭരണം വൈകിട്ട് 5.30ന് ശരംകുത്തിയില്‍ നിന്ന് ദേവസ്വം അധികൃതര്‍ തീവെട്ടിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നട അടയ്ക്കും. തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.30ന് ദീപാരാധന. തുടര്‍ന്ന് കിഴക്കേ പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ഇടവിട്ട് മൂന്ന് തവണ തെളിയും. ഭക്ത ലക്ഷങ്ങള്‍ അയ്യപ്പ മന്ത്രങ്ങളുരുവിട്ട് അവര്‍ പുണ്യ നിമിഷത്തിനായി കാത്തിരിക്കുകയാണ്. ദര്‍ശനത്തിന് എത്തുന്നവരില്‍ ഏറിയ പങ്കും അയല്‍ സംസ്ഥാനക്കാരാണ്.

shortlink

Related Articles

Post Your Comments


Back to top button