NewsEntertainmentKollywood

വനിത ഫുട്‌ബോള്‍ കോച്ചായി വിജയ്

വനിത ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി വിജയ്. വന്‍ പരിശീലനങ്ങളാണ് കഥാപാത്രത്തിനായി താരം നടത്തുന്നത്. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്.

മെര്‍സല്‍ എന്ന ചിത്രത്തിന് ശേഷം അറ്റ്ലി കുമാറും വിജയും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ട് ദിവസങ്ങളേറെയായി. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം ദളപതി 63 എന്ന പേരിലാണ് അറിയപ്പെടുന്നത്. വിജയിന്റെ അറുപത്തിമൂന്നാമത് ചിത്രമാണ് ഇത്.

കായിക പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ചായിട്ടാണ് എത്തുന്നത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ പരിശീലകനായാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയ്നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദ്യമായിട്ടാണ് വിജയ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി തയ്യാറെടുക്കുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിവേകും യോഗി ബാബുവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെര്‍സല്‍, സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. 2019ലെ ദീപാവലി റിലീസായി സിനിമ തിയേറ്ററിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button