KeralaLatest News

സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ കേസ് വഴിത്തിരുവില്‍

അറസ്റ്റിലായത് ഭര്‍ത്താവ്

ആര്യനാട്: സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ഹെല്‍മറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ കേസിന്റെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റിലായത് ഭര്‍ത്താവ്.
ഭര്‍ത്താവ് പനയ്ക്കോട് കുര്യാത്തി അനസ് മന്‍സിലില്‍ അനസ്(27) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി നാലിനു വൈകിട്ട് ഉഴമലയ്ക്കല്‍ സുവര്‍ണ നഗറിലാണ് സംഭവം.

യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കാന്‍ പോയി സ്‌കൂട്ടറില്‍ മടങ്ങുകയായിരുന്ന ഭാര്യ മലയടി മന്‍പുറം അമീന്‍ മന്‍സിലില്‍ അല്‍റാബിയ ബഷീറിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അനസ് ഹെല്‍മറ്റ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അക്രമത്തിനിടെ നിലത്തുവീണ ശേഷവും അക്രമം തുടര്‍ന്നു. പരിക്കേറ്റ അല്‍റാബിയ ബഷീര്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button