Latest NewsKerala

മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു

കൊച്ചി: മുനമ്പത്ത് നിന്ന് ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയ ബോട്ട് തിരിച്ചറിഞ്ഞു.ആന്ധ്ര, കോവളം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ദേവമാതാ എന്ന ബോട്ടിലാണ് ആളുകളെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്ന് ആലുവ റൂറല്‍ എസ്പി വ്യക്തമാക്കി. ബോട്ട് വാങ്ങിയത് കുളച്ചല്‍ സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. 1.20 കോടി രൂപയ്ക്കായിരുന്നു വില്‍പ്പന.

പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 40 അംഗ സംഘമാണ് ഓസ്‌ട്രേലിയയ്ക്ക് കടന്നതെന്ന് വ്യക്തമായി. ഇവരില്‍ ഗര്‍ഭിണികളും ഉണ്ടെന്ന് സൂചനയുണ്ട്. പത്തുപേരുടെ ചെറുസംഘങ്ങളായി സമീപത്തെ റിസോര്‍ട്ടുകളില്‍ ഇവര്‍ താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. സംഘത്തിലെ ചിലര്‍ വിമാനമാര്‍ഗം ഡൽഹിയില്‍ നിന്ന് എത്തിയതായും പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ഒരു തമിഴ്‌നാട് സ്വദേശിയുടെ ബോട്ട് പതിവിലും കൂടുതല്‍ ഇന്ധനം നിറച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹാര്‍ബറിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഏതാനും ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.ബോട്ടിലെ ഭാരം കുറയ്ക്കാനാണ് ബാഗുകള്‍ ഉപേക്ഷിച്ചത്.
ഇവയില്‍ നിന്ന് വസ്ത്രങ്ങളും ഉണങ്ങിയ പഴങ്ങളും വിമാനടിക്കറ്റുകളും പോലീസ് കണ്ടെത്തി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം മനുഷ്യക്കടത്താെണന്ന് വ്യക്തമായത്.സംഭവത്തിന് പിന്നില്‍ ഡൽഹിയിൽ നിന്നുള്ള രാജ്യാന്തര റാക്കറ്റെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button